ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Wednesday, October 2, 2024 6:56 AM IST
എറണാകുളം: ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. എറണാകുളം നെടുമ്പാശേരിയിൽ ആണ് സംഭവം. അകപ്പറമ്പ് ഇരിയാട്ടുതറ വീട്ടിൽ നാരായണനെ (49) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മേയ്ക്കാവ് റെയിൽവേ ഗേറ്റിനു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്ത് എത്തി മേൽ നപടികൾ സ്വീകരിച്ചു.
മൃതദേഹം അങ്കമാലി ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.