പെരുമ്പാവൂർ ടൗണിലൂടെ ബൈക്കിൽ യുവാവിന്റെ നഗ്ന യാത്ര; പോലീസ് അന്വേഷണം ആരംഭിച്ചു
Wednesday, October 2, 2024 6:35 AM IST
എറണാകുളം: പെരുമ്പാവൂർ ടൗണിലൂടെ ബൈക്കിൽ യുവാവിന്റെ നഗ്ന യാത്ര. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
പെരുമ്പാവൂരിൽ നിന്നും ആലുവ റൂട്ടിലേക്കാണ് യുവാവ് വിവസ്ത്രനായി വാഹനമോടിച്ചത്. ഷൂ മാത്രമായിരുന്നു യുവാവ് ധരിച്ചിരുന്നത്.
വാഹനയാത്രികർ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.