ഗാസിയാബാദിൽ ചന്തയിൽ തീപിടിത്തം: നാല് കടകൾ കത്തിനശിച്ചു
Wednesday, October 2, 2024 4:54 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ചന്തയിൽ തീപിടിത്തം. തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു.
ഇന്ദിരാപുരത്തെ വൈഭവ് ഖന്തിലുള്ള ചന്തയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.