പൂജവയ്പ്: ഒക്ടോബർ 11ന് സ്കൂളുകൾക്ക് അവധി
Tuesday, October 1, 2024 1:17 PM IST
തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഒക്ടോബർ 11ന് അവധി നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും.
സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം വൈകുന്നേരമാണ് പുസ്തകങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നത്. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യക്കുവരുന്ന പത്തിന് വൈകിട്ടാണ് പൂജവയ്പ്.
ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം.