മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
Tuesday, October 1, 2024 12:05 PM IST
കണ്ണൂർ: മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കാൾടെക്സ് ജംഗ്ഷനിൽവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.