പ്രിന്റഡ് ലൈസൻസും ആർസി ബുക്കും നിർത്തുന്നു
Tuesday, October 1, 2024 10:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസും ആർസി ബുക്കും നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നടപടി.
ആദ്യഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാംഘട്ടത്തിൽ ആർസി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
ആധാർ കാർഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ രേഖകൾ ഡൗൺലോഡ് ചെയ്തെടുക്കാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി.