ജനം വിധിയെഴുതുന്നു; ജമ്മു കാഷ്മീരില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
Tuesday, October 1, 2024 8:45 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. 40 നിയോജക മണ്ഡലങ്ങളിലാണ് മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു മേഖലയിലെ 24 കാഷ്മീര്‍ താഴ്വരയിലെ 16 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
39.18 ലക്ഷം വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും. മൂന്നാം ഘട്ടത്തില്‍ വോട്ടര്‍മാര്‍ക്കായി 5,030 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ സജാദ് ലോണ്‍, നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി നേതാവ് ദേവ് സിംഗ്, മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ താരാ ചന്ദ് ,പിഡിപി യില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഉപമുഖ്യമന്ത്രി മുസാഫര്‍ ഹുസൈന് ബെയ്ഗ് എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.
സെപ്തംബര്‍ 18നും 25നുമാണ് ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഈ മാസം എട്ടിന് നടക്കും.