ഗുജറാത്തിലെ രാജ്കോട്ടിൽ ബേക്കറിയിൽ തീപിടിത്തം: രണ്ടു പേർക്ക് പൊള്ളലേറ്റു
Tuesday, October 1, 2024 1:18 AM IST
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ബേക്കറിയിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ രണ്ടു പേർക്ക് പൊള്ളലേറ്റു. തിങ്കാളാഴ്ച രാത്രിയാണ് സംഭവം.
രാജ്കോട്ടിലെ സിന്ധി കോളനിയിലുള്ള ജലറാം ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
പൊള്ളലേറ്റ രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.