ഹനുമാന് കുരങ്ങുകള്‍ ഒളിച്ചു കളിക്കുന്നു; സന്ദര്‍ശകർക്ക് വിലക്ക് ഏർപ്പെടുത്തും
Monday, September 30, 2024 11:54 PM IST
തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങുകളെ തിരിച്ച് കൂട്ടിൽക്കയറ്റാനുള്ള ശ്രമം തുടരുന്നു. കുരങ്ങുകൾ തിരിച്ച് എത്തിയില്ലെങ്കിൽ ചൊവ്വാഴ്ച മൃഗശാലയില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
മൂന്ന് ഹനുമാന് കുരങ്ങുകളാണ് ചാടിപ്പോയത്. മനുഷ്യ സാന്നിധ്യം ഉണ്ടായാല്‍ കുരങ്ങ് തിരിച്ചെത്താന്‍ സാധ്യത കുറവെന്നും വിലയിരുത്തലുണ്ട്. മൂന്നു കുരങ്ങുകളും മൃഗശാല വളപ്പിലെ മരത്തില്‍ കഴിയുകയാണ്.
ഇപ്പോള്‍ ഒരു ആണ്‍കുരങ്ങുമാത്രമാണ് കൂട്ടില്‍ അവശേഷിക്കുന്നത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ കയറി കൂടുകയായിരുന്നു.