നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ലോറിയിലും ഇടിച്ചു; 20 പേര്‍ക്ക് പരിക്ക്
Monday, September 30, 2024 10:48 PM IST
കൊച്ചി: വല്ലാര്‍പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് ആംബുലന്‍സിലും ലോറിയിലും ഇടിച്ചു 20 പേര്‍ക്ക് പരിക്ക്. ഗോശ്രീ പാലം കടന്നെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് കാറിലും രോഗിയുമായി വന്ന ആംബുലൻസിലും ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴിനുണ്ടായ അപകടത്തിൽ ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു. എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് വല്ലാർപാടം വൈപ്പിൻ റൂട്ടിൽ രണ്ടു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.