56 വർഷം മുമ്പ് മരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി
Monday, September 30, 2024 10:27 PM IST
ന്യൂഡൽഹി: 56 വർഷം മുമ്പ് വിമാന അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹ ഭാഗങ്ങൾ മഞ്ഞു മലയിൽ നിന്ന് ലഭിച്ചെന്ന് സൈന്യം അറിയിച്ചു.
1968 ഫെബ്രുവരി ഏഴിന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാന് ഉൾപ്പടെയുള്ളവരെ കാണാതായത്. മരിക്കുമ്പോൾ തോമസ് ചെറിയാന് 22 വയസായിരുന്നു. 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്.
നാരായൺ സിംഗ്, മൽഖൻ സിംഗ് എന്നിവരുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് സൈന്യം അറിയിച്ചു.