പോക്സോ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
Monday, September 30, 2024 9:51 PM IST
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
ഏന്തയാർ മുത്തുമല മണൽപാറയിൽ വീട്ടിൽ അരുൺ (35) നെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി 26 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ചത്.
ജഡ്ജി സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനെ തുടർന്ന് പാമ്പാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ.ഏബ്രഹാം ഹാജരായി.