പോലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം
Monday, September 30, 2024 9:31 PM IST
തൃശൂര്‍: പോലീസ് സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്ഐയെ മർദിച്ചു. തൃശൂർ അന്തിക്കാട് എസ്ഐ അരിസ്റ്റോട്ടിലിനാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദിച്ചത്.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഓട്ടോ ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. തുടര്‍ന്നാണ് എസ്ഐയ്ക്ക് മര്‍ദനമേറ്റ സംഭവം ഉണ്ടായത്. മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയിൽ എസ്ഐയെ സ്ഥലംമാറ്റിയിരുന്നു.
പുതിയ സ്റ്റേഷനിൽ ഉടൻ ജോയിൻ ചെയ്യാനിരിക്കെയാണ് മർദനമേറ്റത്. സംഭവത്തിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.