ചികിത്സയ്ക്കിടെ രോഗി മരിച്ചു; വ്യാജ ഡോക്ടർ കസ്റ്റഡിയിൽ
Monday, September 30, 2024 8:27 PM IST
കോഴിക്കോട്: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടക്കടവ് ടി.എം.എച്ച്.ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.
പിന്നീട് വിനോദിന്റെ മകൻ ഡോ.അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു ഏബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം ഫറോക് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സെപ്റ്റംബർ 23ന് പുലർച്ചെ 4.30 ഓടെയാണ് നെഞ്ചുവേദനയും ചുമയും മൂലം വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.