പ്രകൃതിവിരുദ്ധ പീഡനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ കേസ്
Monday, September 30, 2024 7:19 PM IST
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിൽ തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശനെ അറസ്റ്റ് ചെയ്തു. മുയ്യം ബ്രാഞ്ച് സെക്രട്ടറി പി.അനീഷ് ഒളിവിലാണ്. അതേസമയം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി നടപടിയെടുത്തു.
രണ്ട് പേരെയും സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.