അൻവറിന് പിന്നിൽ മതമൗലികവാദികൾ: പാലോളി മുഹമ്മദ് കുട്ടി
Monday, September 30, 2024 6:21 PM IST
മലപ്പുറം: മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച പി.വി.അൻവറിന് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. അൻവറിന്റെ നീക്കത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമാലികവാദ സംഘടനകളാണെന്ന് അദ്ദേഹം ആരോപിച്ചു.
നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. അൻവറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലോളി മുഹമ്മദ് കുട്ടി ആരോപിച്ചു.
അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സിപിഎമ്മിന് ആശങ്കയില്ലെന്നാണ് നേതാക്കൾ പറയുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് ഉൾപ്പടെയുള്ളവർ അൻവറിനെതിരെ രംഗത്ത് എത്തിയിരുന്നു.