ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ്. ഒ​ക്ടോ​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ഞ്ച് എം​പി​മാ​ർ​ക്കും ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്ക​മാ​യി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല ന​ൽ​കി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച് ചി​ട്ട​യാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്‌ എം​എ​ല്‍​എ​മാ​ര്‍​ക്കും എം​പി​മാ​ര്‍​ക്കും വി​വി​ധ മേ​ഖ​ല​ക​ളു​ടെ ചു​മ​ത​ല ന​ല്‍​കി​യ​ത്.

എം.​കെ.​രാ​ഘ​വ​ന്‍ (തി​രു​വ​മ്പാ​ടി), രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ (ക​ൽ​പ്പ​റ്റ), ആ​ന്‍റോ ആ​ന്‍റ​ണി (നി​ല​മ്പൂ​ർ), ഡീ​ൻ കു​ര്യാ​ക്കോ​സ് (സു​ൽ​ത്താ​ൻ ബ​ത്തേ​രി), ഹൈ​ബി ഈ​ഡ​ന്‍ (വ​ണ്ടൂ​ര്‍) എ​ന്നി​വ​രാ​ണ് ചു​മ​ത​ല ല​ഭി​ച്ച എം​പി​മാ​ർ. സ​ണ്ണി ജോ​സ​ഫ് (മാ​ന​ന്ത​വാ​ടി), സി.​ആ​ര്‍.​മ​ഹേ​ഷ് (ഏ​റ​നാ​ട്) എ​ന്നി​വ​രാ​ണ് ചു​മ​ത​ല ല​ഭി​ച്ച എം​എ​ൽ​എ​മാ​ർ.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന് പ്രി​യ​ങ്ക​യെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എൻ.ഡി.അപ്പച്ചൻ പ​റ​ഞ്ഞു.