കാഷ്മീരിൽ തെരഞ്ഞെടുപ്പിനിടെ ഭീകരർ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
Monday, September 30, 2024 3:57 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
നിയന്ത്രണരേഖയോട് ചേർന്നുള്ള ലോഞ്ച് പാഡായ സോനാറിൽ വിവിധ സംഘടനകളിൽപ്പെട്ട നാലോ അഞ്ചോ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയാറായി നിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പത്ത് വർഷത്തിനിടെ ആദ്യമായാണ് ജമ്മു കാഷ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി.