കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു
Monday, September 30, 2024 2:34 PM IST
കൊല്ലം: അരിപ്പയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. അരിപ്പ ഓയില്‍ പാം തൊഴിലാളിയായ രാജീവിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്.
സ്കൂട്ടറിൽ നിന്നു പുക ഉയർന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കവേ തീ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.