മോൻസണ് മാവുങ്കലിനെ വെറുതെ വിട്ടു
Monday, September 30, 2024 11:58 AM IST
പെരുന്പാവൂർ: പോക്സോ കേസിൽ മോൻസണ് മാവുങ്കലിനെ വെറുതെ വിട്ടു. പെരുന്പാവൂർ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ ഒന്നാം പ്രതിയും മോൻസന്റെ മാനേജരുമായ ജോഷി കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. കേസിൽ രണ്ടാം പ്രതിയായ മോൻസനെതിരെ പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്.
പ്രേരണാകുറ്റം തെളിയിക്കാനാകില്ലെന്നാണ് കോടതി കണ്ടെത്തിയത്. പുരാവസ്തു തട്ടിപ്പ് ഉൾപ്പെട്ടെ 16 കേസുകളിൽ പ്രതിയാണ് മോൻസണ് മാവുങ്കൽ. ഇതിൽ ഒരു പോക്സോ കേസിൽ മോൻസനെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ പോക്സോ കേസിലാണ് പെരുന്പാവൂർ കോടതി മോൻസനെ കുറ്റവിമുക്തനാക്കിയത്. നിലവിൽ വിയ്യൂർ ജയിലിലാണ് മോൻസൻ മാവുങ്കൽ
വീട്ടുജോലിക്കാരിയുടെ മകൾ പീഡനത്തിനിരയായ കേസിലാണ് കോടതി വിധി. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്.