തിരുവനന്തപുരം മൃഗശാലയിൽനിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി
Monday, September 30, 2024 11:22 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽനിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്.
ഇന്ന് രാവിലെ എട്ടോടെയാണ് കുരങ്ങുകൾ ചാടിപ്പോയത്. രണ്ടെണ്ണം മൃഗശാലയുടെ പരിസരത്ത് തന്നെയുണ്ട്. മൂന്നാമത്തെ കുരങ്ങിനെ ഇതുവരെ കണ്ടെത്താനായില്ല.
ഇവയെ പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ മൃഗശാല അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. മയക്കുവെടി വെച്ചാൽ മരത്തിൽ നിന്ന് താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്നതിനാൽ ഈ മാർഗം നിലവിൽ അധികൃതർ ആലോചിക്കുന്നില്ല.