കൊയിലാണ്ടിയിൽ പതിനാറുകാരനെ കാണാതായി
Monday, September 30, 2024 10:59 AM IST
കോഴിക്കോട്: കൊയിലാണ്ടിയിൽ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. ഏഴുകുടിക്കൽ സ്വദേശി അഭിനന്ദിനെയാണ് കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്കു മുതലാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരികയാണ്.