ഇരട്ടയാറിൽ പിക്കപ്പ് വാൻ ഇടിച്ച് നാല് വയസുകാരൻ മരിച്ചു
Monday, September 30, 2024 10:26 AM IST
ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ ആണ് മരിച്ചത്.
കുട്ടി അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കട്ടപ്പന പോലീസ് മേൽ നടപടി സ്വീകരിച്ചു.