എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനസ്ഥാപിച്ചു
Sunday, September 29, 2024 10:37 PM IST
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മുടങ്ങിയ വൈദ്യുതി പുനസ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചതോടെ പോലീസ് സ്ഥലത്ത് എത്തി.
വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ജനറേറ്ററ് കേടായതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് അധികൃതർ പറഞ്ഞു. ട്രാൻസ്ഫോർമർ തകരാറിലായതാണു വൈദ്യുതി തടസപ്പെടാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
എന്നാൽ വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ജനറേറ്റർ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേദയ കേസ് എടുത്തു.