പാർട്ടി തീരുമാനം നടപ്പിലാക്കണം; മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: തോമസ് കെ. തോമസ്
Sunday, September 29, 2024 5:49 PM IST
ആലപ്പുഴ: മന്ത്രിസ്ഥാനം വേണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് തോമസ് കെ. തോമസ് എംഎൽഎ. രണ്ടര വർഷത്തേക്ക് മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്. അത് നടപ്പിലാക്കണം.
മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പാർട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം. അനാവശ്യമായ ഒരു വിവാദത്തിനും അടിസ്ഥാനമില്ല.
എൻസിപി എടുക്കുന്ന തീരുമാനം അറിയിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. താനും എ.കെ.ശശീന്ദ്രനും പി.സി. ചാക്കോയും മൂന്നാം തീയതി മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.