പാലക്കാട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം; സംഭവം അന്‍വറിന്റെ പ്രതികരണം തേടുന്നതിനിടെ
Sunday, September 29, 2024 11:51 AM IST
പാലക്കാട്: അരനല്ലൂരില് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. പി.വി.അൻവര്‍ എംഎല്‍എയോട് പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം ആളുകള്‍ തടയുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടി കഴിഞ്ഞ് അൻവർ പുറത്തുവരുമ്പോഴാണ് സംഭവം. ഇവിടെനിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നും എംഎല്‍എ നിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ചിലർ മാധ്യമപ്രവർത്തകരെ തള്ളിനീക്കിയത്. തങ്ങളുമായി ബന്ധമില്ലാത്ത ആളുകളാണ് പ്രശ്നം ഉണ്ടാക്കിയെന്ന് സംഘാടകർ പറഞ്ഞു.
അതേസമയം തന്നെ കേസെടുത്ത് ജയിലിൽ അടയ്ക്കട്ടെയെന്ന് അൻവർ പ്രതികരിച്ചു. എല്ലാം നിലന്പൂരിൽ വച്ച് പറയാമെന്നും പറഞ്ഞ ശേഷം അൻവർ മടങ്ങുകയായിരുന്നു.