എൻസിപിയിലെ തർക്കം; മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ ദേശീയ നേതൃത്വത്തിന്റെ തീരുമാനം
Sunday, September 29, 2024 11:40 AM IST
തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കാൻ എൻസിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ധാരണ പ്രകാരം മന്ത്രി സ്ഥാനം ഒഴിഞ്ഞ് പകരം തോമസ് കെ.തോമസ് എംഎല്‍എയ്ക്ക് പദവി കൈമാറാത്തതാണ് നടപടിക്ക് കാരണം.
തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന് നിർദേശിച്ചും ശശീന്ദ്രനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും അടുത്ത മാസം മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറുക.
ദേശീയ പ്രസിഡന്റ് ശരത് പവാറിന് വേണ്ടി വർക്കിംഗ് പ്രസിഡന്റ് കൂടിയായ പി.സി.ചാക്കോയാണ് കത്തില്‍ ഒപ്പുവച്ചതെന്നാണ് വിവരം. നേരത്തെ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാൻ ദേശീയ വൈസ് പ്രസിഡന്റായിരുന്ന പ്രഫുല്‍ പട്ടേലാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിന്റെ ചുവട് പിടിച്ചാണ് പിൻവലിച്ചുകൊണ്ടുള്ള കത്തും നല്‍കുന്നതെന്നാണ് സൂചന.