"അടിമയാകുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നത്'; പി.വി. അൻവറിന് പിന്തുണയുമായി പോസ്റ്റർ
Sunday, September 29, 2024 9:30 AM IST
മലപ്പുറം: പി.വി. അൻവർ എംഎൽഎയ്ക്ക് പിന്തുണയറിയിച്ച് പോസ്റ്ററുകൾ പ്രചരിക്കുന്നു. പ്രവാസി സഖാക്കൾ ചുള്ളിയോടിന്റെയും ചങ്ങാതിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകൾ പുറത്തിറങ്ങിയത്.
"അൻവറിന്റെ കൈയും കാലും വെട്ടാൻ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്', "അച്ചടക്കത്തിന്റെ വാൾത്തല ആദ്യമുയരേണ്ടത് അൻവറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണ്'.- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികൾ.
കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ അൻവറിനെതിരേ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.