മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: ആറ് മരണം
Sunday, September 29, 2024 6:20 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മധ്യപ്രദേശിലെ മെയ്ഹർ ജില്ലയിലാണ് അപകടം നടന്നത്. നദൻ ദെഹത്ത് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്ന.
പ്രയാഗ്രാജിൽ നിന്ന് നാഗ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്. ഇവരെ സാത്നയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ ബാക്കിയുള്ളവർ മെയ്ഹറിലേയും അമർപതനിലേയും ആശുപത്രികളിൽ ചികിത്സയിലാണ്.