സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
Sunday, September 29, 2024 5:13 AM IST
മാഡ്രിഡ് : സ്പെയിനിലെ കാനറി ദ്വീപുകളുടെ സമീപം കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു. അപകടത്തിൽ ഒൻപത് പേർ മരിച്ചു. 48 പേരെ കാണാതായി.
ശനിയാഴ്ചയാണ് ബോട്ട് മറിഞ്ഞത്. എൽ ഹീയറോ ദ്വീപിന് സമീപാണ് അപകടമുണ്ടായത്. 84 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 27 പേരെ രക്ഷപ്പെടുത്തി.
മാലി, മൗറിറ്റാനിയ, സെനഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സ്പാനിഷ് സർക്കാർ അറിയിച്ചു. ബോട്ട് മറിഞ്ഞതിന്റെ കാരണം വ്യക്തമായിട്ടില്ല. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.