ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ ബ​സും മി​നി​വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ദേ​ശീ​യ​പാ​ത 51ൽ ​ദ്വാ​ർ​ക​യ്ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദ്വാ​ർ​ക​യി​ൽ നി​ന്ന് അ​ഹ​മ​ദാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മി​നി​വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച ഏ​ഴ് പേ​രി​ൽ ആ​റു പേ​രും മി​നി​വാ​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ്. ഒ​രാ​ൾ ബ​സ് യാ​ത്രി​ക​നും. ഒ​രു പു​രു​ഷ​നും ര​ണ്ട് സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ആ​റു പേ​ർ കാ​ലോ​ൽ സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ ദ്വാ​ർ​ക സ്വ​ദേ​ശി​യു​മാ​ണ്.

മി​നി​വാ​നി​ൽ ഇ​ടി​ച്ച​തി​ന് ശേ​ഷം ഒ​രു കാ​റി​ലും മോ​ട്ടോ​ർ​സൈ​ക്കി​ളി​ലും ബ​സ് ഇ​ടി​ച്ചു.