തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
Sunday, September 29, 2024 1:26 AM IST
കോൽക്കത്ത: തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. പശ്ചിമബംഗാളിൽ നിന്ന് ആണ് പ്രതികൾ പിടിയിലായത്. ബിഹാർ സ്വദേശികളായ റോഷൻ കുമാർ മണ്ഡാൽ, ഉദയ് കുമാർ താക്കൂർ എന്നിവരാണ് പിടിയിലായത്.
തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലുവിന്റെ വീട്ടിലാണ് മോഷണമുണ്ടായത്. 2.2 ലക്ഷം രൂപ, 100 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്കറ്റ്, ബ്രിട്ടീഷ് പൗണ്ട്, ദിർഹം, സ്വിസ് ഫ്രാങ്ക് എന്നിവ പ്രതികളുടെപക്കൽനിന്ന് പിടിച്ചെടുത്തു.
ഭട്ടി വിക്രമാർക വീട്ടിലില്ലാത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ മോഷണം നടത്തിയത്. തുടർന്ന് മറ്റ് പലയിടങ്ങളിലും പ്രതികൾ മോഷണം നടത്തിയിരുന്നു.