ദമ്പതികൾ ജീവനൊടുക്കി; പൊള്ളലേറ്റ് ചികിത്സയിലിരുന്ന കുട്ടിയും മരിച്ചു
Saturday, September 28, 2024 11:30 PM IST
കൊച്ചി: ദമ്പതികൾ ജീവനൊടുക്കിയതിനു പിന്നാലെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ മകനും മരിച്ചു. ഇന്നലെ രാത്രി 12 നാണ് അങ്കമാലി മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ ഇളയ മകൻ ആസ്തിക് സനൽ (4) ആണ് മരിച്ചത്. സനലിനെ തൂങ്ങി മരിച്ച നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സനൽ ജീവനൊടുക്കിയതിനു പിന്നാലെ സുമി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു.
സനലും സുമിയും അങ്കമാലി തുറവൂർ ജംഗ്ഷനിൽ അക്ഷയകേന്ദ്രം നടത്തിവരികയാണ്. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.