ആയത്തുള്ള ഖമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
Saturday, September 28, 2024 6:24 PM IST
ടെഹ്റാൻ: ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ ഭരണകൂടമാണ് ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
അതേസമയം ലെബനനിൽ വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഹസൻ നസ്റല്ലയെ വ്യോമാക്രമണത്തിലൂടെ വധിച്ചെന്ന് ഇസ്രായേൽ സൈന്യമാണ് അറിയിച്ചത്. ഇസ്രയേൽ ലക്ഷ്യം വച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിസ്ബുള്ള നേതാക്കളിൽ ഒരാളായിരുന്നു നസ്റല്ല.