പാലക്കാട്ട് സോഫ കമ്പനിയിൽ തീപിടിത്തം; ആളപായമില്ല
Saturday, September 28, 2024 1:10 PM IST
പാലക്കാട്: തിരുവേഗപ്ര കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടിത്തം. രാവിലെ ആറോടെയാണ് സംഭവം. കെട്ടിടത്തിൽ നിന്ന് പുകയുയരുന്നതു കണ്ട സമീപവാസികളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
ഉടൻതന്നെ പട്ടാമ്പി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊപ്പം പോലീസും സ്ഥലത്തെത്തി. സംഭവസമയം കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.