കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് കു​ത്തേ​റ്റു. ഭാ​ര​ത് മാ​താ കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​യും കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യു​മാ​യ ഇ​ജോ സെ​ബാ​സ്റ്റ്യനാണ് കു​ത്തേ​റ്റ​ത്. കാ​ക്ക​നാ​ട് ഭാ​ര​ത് മാ​താ കോ​ളേ​ജി​ന് സ​മീ​പ​മു​ണ്ടാ​യ സം​ഘ​ർ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ജോ​യ്ക്ക് കു​ത്തേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൊ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചാ​യ​ക്ക​ട​യി​ല്‍​വെ​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വാ​ക്കേ​റ്റ​ത്തി​നി​ടെ ഇ​ക്രു എ​ന്ന ആ​ള്‍ ഇ​ജോ​യു​ടെ മു​തു​കി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു.

ഇ​ജോ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ല്‍ ഇ​ക്രു ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.