ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ധർമ്മേന്ദ്ര പ്രധാൻ
Saturday, September 28, 2024 4:59 AM IST
ന്യൂഡൽഹി: ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി തന്നെ സർക്കാർ രൂപികരിക്കുമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. മികച്ച വിജയം തന്നെ സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളിലേയ്ക്കും സംസ്ഥാനത്തെ എല്ലാം പ്രദേശങ്ങളിലേയ്ക്കും ഭരണനേട്ടങ്ങൾ എത്തിക്കാനായെന്നും ധർമ്മേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന് ഉയർത്തിക്കാട്ടാൻ വിഷയങ്ങൾ ഒന്നുമില്ലെന്നും ബിജെപിയുടെ മുന്നേറ്റമാണ് സംസ്ഥാനത്തെങ്ങും കാണാൻ സാധിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.