ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: ന്യൂട്രിഷ്യൻ സെന്റര്‍ ഉടമ അറസ്റ്റിൽ
Saturday, September 28, 2024 3:30 AM IST
പാറശാല: തിരുവനന്തപുരം പാറശാലയിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്ഥാപന ഉടമ അറസ്റ്റിൽ. പാറശാല ഗാന്ധിപാർക്കിന് സമീപമുള്ള അബി ന്യൂട്രിഷ്യൻ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ള അഭിലാഷ് ബെർലിൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റിയത് ശേഷമുള്ള യാത്രയിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഷാപ്പുമുക്ക് ബൈപ്പാസ് ഭാഗത്ത് വച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരി പാറശാല പോലീസിൽ പരാതി നൽകിയിരുന്നു.
ഇയാൾ പോക്സോ കേസിലും പ്രതിയാണ്. പാറശാല എസ്എച്ച്ഒ സജി .എസ്.എസ്ന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.