കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി
Friday, September 27, 2024 10:04 PM IST
പാലക്കാട്: തൃത്താലയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെ കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തി.
വിദ്യാർഥിയെ കാണാതായതിനു പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിക്കായി നാട്ടുകാരും പോലീസും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തിയിരുന്നില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുറ്റിപ്പുറത്ത് നിന്ന് വിദ്യാർഥിയെ കണ്ടെത്തിയത്.