അൻവർ വലതുപക്ഷത്തിന്റെ കോടാലി കൈ; ഒക്കത്തിരുന്ന് ചോര കുടിക്കുന്നത് പോലെയെന്ന് എം.വി. ജയരാജൻ
Friday, September 27, 2024 1:21 AM IST
തിരുവനന്തപുരം: വലതുപക്ഷത്തിന്റെ കോടാലി കൈആയി പി.വി. അൻവർ മാറിയെന്ന് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജൻ. മാപ്പർഹിക്കാത്ത കുറ്റമാണ് അൻവര്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ആർക്കുവേണ്ടിയാണെന്ന് അൻവർ പറയണം. ജനങ്ങൾ ആ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അൻവർ നടത്തിയത്. ഒക്കത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും അദ്ദേഹം വിമർശിച്ചു.