അൻവര്‍ ഉന്നയിച്ചത് പ്രതിപക്ഷം പോലും പറയാത്ത ആരോപണങ്ങൾ: എം.വി.ഗോവിന്ദൻ
Thursday, September 26, 2024 9:07 PM IST
ന്യൂഡൽഹി: പി.വി.അൻവർ എംഎൽഎ ഉന്നയിച്ച കാര്യങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാര്‍ട്ടി ശത്രുവായി അൻവര്‍ മാറരുതെന്നും ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. അൻവറിന്റെ വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം പ്രതികരിക്കും.
പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അൻവര്‍ ഉന്നയിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും. ഇടത് പക്ഷ നിലപാടിൽ നിന്നും മാറുന്ന നിലപാട് ആണ് അൻവറിന്റേത്. അൻവറിന്റെ ആരോപണത്തിൽ ഒരു ഗുരുതരവും ഇല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രതികരണം മാറുകയാണ്. അങ്ങനെ മാറരുത് എന്ന് ഇന്നലെ തന്നെ പറഞ്ഞതാണ്. ഇന്നത്തെ അൻവറിന്റെ പ്രതികരണം എൽഡിഎഫ് നിലപാടുകളിൽ നിന്ന് മാറുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.