അൻവറിന്റെ വെളിപ്പെടുത്തൽ; അടിയന്തര യുഡിഎഫ് യോഗം ചേരുന്നു
Thursday, September 26, 2024 8:10 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടിയന്തര യുഡിഎഫ് യോഗം ചേരുന്നു. രാത്രി എട്ടിന് ഓൺലൈനായാണ് യോഗം ചേരുന്നത്.
അൻവറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാനാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി മകളെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് അൻവറിന്റെ ആരോപണം.
മകൾക്കും മരുമകനുവേണ്ടിയാകും മുഖ്യമന്ത്രി പലരെയും സംരക്ഷിക്കുന്നത്. പാർട്ടിയിൽ റിയാസ് മാത്രം മതിയോ എന്ന് ചിന്തിക്കണമെന്നും അൻവർ പറഞ്ഞു.