മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കും: ടി.പി.രാമകൃഷ്ണൻ
Thursday, September 26, 2024 8:02 PM IST
കോഴിക്കോട്: പി.വി.അൻവർ എംഎൽഎ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അൻവർ വിമർശിച്ചിരുന്നു.
ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.