കണ്ണൂർ ജയിലിൽനിന്ന് മൊബൈൽ പിടികൂടി
Thursday, September 26, 2024 12:48 PM IST
കണ്ണൂർ: സെൻട്രൽ ജയിലിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ബുധനാഴ്ച വൈകിട്ട് ജയിൽ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടെടുത്തത്.
ഫോണിൽ സിം കാർഡ് ഇല്ലായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുൻപും കണ്ണൂർ ജയിലിലെ തടവുകാരുടെ പക്കൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പടെ പിടികൂടിയിട്ടുണ്ട്.