മധ്യപ്രദേശില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നദിയിൽ മുങ്ങിമരിച്ചു
Wednesday, September 25, 2024 7:01 PM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ കാട്നി ജില്ലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നദിയില്‍ മുങ്ങിമരിച്ചു. മാധവ് നഗര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കാട്ടെയ് ഖട്ടിലാണ് വിദ്യാര്‍ഥി മുങ്ങിമരിച്ചത്.
ഹര്‍ഷിത് തിവാരി എന്ന പതിനാല് വയസുകാരനാണ് മരിച്ചത്. സ്കൂളില്‍ പോകാതെ കൂട്ടുകാര്‍ക്കൊപ്പം നദിയില്‍ കുളിക്കുന്നതിനിടെയാണ് ഹര്‍ഷിദ് ഒഴുക്കില്‍പ്പെട്ടത്.
ഹര്‍ഷിതിനൊപ്പം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഹര്‍ഷിദിന്റെ മൃതദേഹം കണ്ടെത്തിയത്.