ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
Wednesday, September 25, 2024 6:17 PM IST
തൃശൂർ: ബേക്കറി യൂണിറ്റിന്റെ ഡ്രെയിനേജിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. ചാലക്കുടി കാരൂരിൽ ആണ് സംഭവം. ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്.
റോയൽ ബേക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ നിർമാണ യൂണിറ്റിനോട് ചേർന്ന ഡ്രെയിനേജിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
ബേക്കറി യൂണിറ്റിലെ മാലിന്യം ബ്ലോക്കായിരുന്നു. തുടർന്ന് ഇരുവരും ഇത് നീക്കാനായാണ് ഡ്രെയിനേജിൽ ഇറങ്ങിയത്. തുടർന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഫയർഫോഴ്സ സ്ഥലത്ത് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.