കെഎസ്എഫ്ഇ ബിസിനസ് പ്രമോട്ടർമാരുടെ നിയമനം: ഉദ്ഘാടനം വ്യാഴാഴ്ച
Wednesday, September 25, 2024 6:15 PM IST
കൊച്ചി: കെഎസ്എഫ്ഇ ബിസിനസ് പ്രമോട്ടർമാരുടെ നിയമനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. എറണാകുളം ടൗൺ ഹാളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നാണ് പരിപാടി. കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ അധ്യക്ഷനാകും.