നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
Wednesday, September 25, 2024 5:13 PM IST
ചെന്നൈ: നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. തമിഴ്നാട്ടിൽ സേലത്ത് ആണ് സംഭവം. വ്യവസായിയായ മണികണ്ഡൻ, ഭാര്യ നിത്യ, അമ്മ സരോജ, മകൾ നികേദ്യ, മകൻ എന്നിവരാണ് മരിച്ചത്.
ഇവരുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിസിനസിലുണ്ടായ തകർച്ചയെ തുടർന്ന് ഇവർ വിഷം കഴിച്ച് ജീവനൊടുക്കിയതാണ് എന്നാണ് വിവരം. സംശയാസപതമായ സാഹചര്യത്തിൽ കാർ വഴിയരികിൽ പാർക്ക്ചെയതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന്റെ വാതിൽ തകർത്ത് ആണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.