ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ര​ണ്ടാംഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​രയാണുള്ളത്. 26 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ര​ണ്ടാംഘ​ട്ട​ത്തി​ല്‍ വി​ധി​യെ​ഴു​തു​ന്ന​ത്. 25.5 ല​ക്ഷം വോ​ട്ട​ര്‍​മാ​ര്‍ വി​ധി നി​ര്‍​ണ​യി​ക്കും. 239 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

എ​ന്‍​സി വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ​മ​ര്‍ അ​ബ്ദു​ള്ള, ജെ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് താ​രി​ഖ് ഹ​മീ​ദ് ക​ര്‍​റ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ര​വീ​ന്ദ​ര്‍ റെ​യ്‌​ന എ​ന്നി​വ​രാ​ണ് ഇ​ന്ന് ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ര്‍. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും.

ക​ന​ത്ത സു​ര​ക്ഷ​യി​ലാ​കും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നത്. 3,502 പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 13,000 ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ശ്രീ​ന​ഗ​ര്‍, ബു​ദ്ഗ്രാം, ഗ​ന്ദ​ര്‍​ബ​ല്‍ അ​ട​ക്ക​മു​ള്ള അ​റ് ജി​ല്ല​ക​ളി​ലാ​യാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

10 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കാ​ഷ്മീ​രിന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യാ​ണി​ത്. 90 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലു​ള്ള​ത്.

സെ​പ്റ്റം​ബ​ര്‍ 18നാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 24 മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ധി​യെ​ഴു​തി​യ​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 61.38 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു ന​ട​ക്കു​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ 40 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ധി​യെ​ഴു​ത്ത് ന​ട​ക്കും. ഒ​ക്ടോ​ബ​ര്‍ എ​ട്ടി​നു ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.