മും​ബൈ: മോ​ഷ്ടാ​ക്ക​ളാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ര​ണ്ട് കൗ​മാ​ര​ക്കാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ന​ഗ്ന​രാ​ക്കി ന​ട​ത്തി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. സൂ​ര​ജ് പ​ട്‌​വ(22) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് 17 ഉം 14 ​ഉം വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രെ ജു​ഹു പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന​ത് ചി​ല പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. ഇ​വ​ർ മോ​ഷ്ടാ​ക്ക​ളാ​ണെ​ന്ന് ക​രു​തി പ​ട്‌​വ​യും മ​റ്റു​ള്ള​വ​രും അ​വ​രെ ച​ങ്ങ​ല​കൊ​ണ്ട് ബ​ന്ധി​ക്കു​ക​യും മു​ടി മു​റി​ക്കു​ക​യും ന​ഗ്‌​ന​രാ​ക്കി ന​ട​ത്തു​ക​യും ചെ​യ്തു.

ഏ​റെ സ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്. എ​ന്നാ​ൽ മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഒ​രാ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.